കൊൽക്കത്ത: ബംഗാളിൽ വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ 11 വയസുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് ജില്ലയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കുടുംബം പരാതി നൽകാൻ പ്രാദേശത്തെ പോലീസ് സ്റ്റേഷനെ സമീപിച്ചു. എന്നാൽ, സഹായം ലഭിക്കുന്നതിന് പകരം പോലീസിൽ നിന്ന് പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് പ്രദേശവാസികൾ സ്റ്റേഷനിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു.
വടികളുമായി തെരുവുകളിലിറങ്ങി ജനങ്ങൾ പ്രതിഷേധിച്ചു. പോലീസ് കൃത്യസമയത്തെ പരാതി രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ വളയുന്നതും, ഏറ്റുമുട്ടുന്നതും പ്രചരിക്കുന്ന ആ വീഡിയോയിലൂടെ കാണാം
പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുന്നതും ആക്രമിച്ച് തകർക്കുന്നതും, വീഡിയോയിൽ കാണാം. പ്രതിഷേധക്കാർ ബൈക്കുകൾ അടിച്ച് തകർക്കുകയും, പൊതുമുതലുകൾ നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിജെപി നേതാവ് അമിത് മാളവ്യ എക്‌സ് പോസ്റ്റിലൂടെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി
“ദുർഗാപൂജ സമയത്ത്, പശ്ചിമ ബംഗാൾ ദേവീശക്തി ആഘോഷിക്കുമ്പോൾ, സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. സംസ്ഥാനത്തിൻ്റെ കാര്യത്തിന് ചുക്കാൻ പിടിക്കുന്ന അസുര ശക്തികളെ പരാജയപ്പെടുത്തിയില്ലെങ്കിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരും, അദ്ദേഹം എക്സിൽ കുറിച്ചു
Discussion about this post