ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയ്ക്കതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യു എൻ ഓൾഡ് കമ്പനിയെന്നാണ് എസ് ജയശങ്കർ വിമർശിച്ചത്. ഐക്യരാഷ്ട്രസഭ ഇന്നും ഒരു പഴയ കമ്പനിയെപ്പോലെയാണെന്നും അത് വിപണിയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. കൗഡില്ല്യ എക്കണോമിക് കോൺക്ലേവിൽ(kautilya economic conclave) സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH | Delhi: At Kautilya Economic Conclave, EAM Dr S Jaishankar says “The United Nations is like an old company, not entirely keeping up with the market, but occupying the space…What you have today is, yes, there is a UN. At the end of the day, however suboptimal it is in… pic.twitter.com/AFFTf9ScHo
— ANI (@ANI) October 6, 2024
ലോകത്ത് രണ്ട് സംഘർഷങ്ങൾ നടക്കുമ്പോൾ യു എൻ കാഴ്ച്ചക്കാരനായി ഇരിക്കുകയാണ്. യുക്രൈൻ റഷ്യ യുദ്ധം, ഇസ്രയേൽ ഹമാസ് സംഘർഷം എന്നിവ പരിഹരിക്കാൻ യുഎ ന്നിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ജയശങ്കർ വിമർശിച്ചു.
Discussion about this post