The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘ഹാപ്പി ജേർണി ടു ജയിൽ‘; പ്രയാഗ മാർട്ടിനെ ജയിലിലടക്കണമെന്ന് ആവശ്യം

Neethu Newzon by Neethu Newzon
Oct 8, 2024, 01:25 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശമായി ബന്ധപ്പെട്ട ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും പേരിലും അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോഴിതാ പ്രയാ​ഗ മാർട്ടിനെതിരെ ഇൻസ്റ്റ​ഗ്രാമിൽ കമന്റുകൾ നിറയുകയാണ്. ‘ചേച്ചിയെ.. പണി പാളിയെന്ന് കേക്കുന്നല്ലോ.. മിക്കവാറും ഹാപ്പി ജേർണി ടു ജയിൽ‘ എന്നാണ് പ്രയാ​ഗയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ആ ശ്രീനാഥ് ഭാസി മോനും മോളും അകത്താകുമോ’, ‘നീ ഓം പ്രകാശ് ന്റെ ആൾ ആണ് എന്നൊക്ക കേൾക്കുന്നു ശെരി ആണോ അകത്തു പോകുമോ’ എന്നെല്ലാമാണ് കമന്റുകളിൽ ചിലത്. പ്രയാഗ അടുത്തിടെയായി പോസ്റ്റ് ചെയ്ത പല ചിത്രങ്ങളിലായാണ് കമന്റ്. ലുക്കിന്റെ പേരിലുമുണ്ട് കമന്റ്. ‘പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്റ്റൈലും കണ്ടപ്പോ മുൻപേ ഡൌട്ട് തോന്നിയിരുന്നു. എന്തേലും പറഞ്ഞാൽ സദാചാര പോലീസ് ആയിപ്പോകുന്ന കാലം അല്ലേ‘

സിനിമയിൽ പഴയതുപോലെ സജീവമല്ലാത്ത നായിക, കുറച്ചു നാളുകൾക്ക് മുൻപ് ഒരു മലയാള സിനിമയിൽ വേഷമിട്ടിരുന്നു. ഒരുകാലത്ത് ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു പ്രയാഗ.

സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലെത്തുന്നത്. അതിനുമുമ്പ് പരസ്യ ചിത്രത്തിൽ മോഡൽ ആയി വന്നുരുന്നു. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു അതിഥി വേഷവും പ്രയാഗയുടേതായി ഉണ്ട്. തമിഴ് സിനിമാ ലോകമാണ് പ്രയാഗ മാർട്ടിനെ നായികയായി രംഗപ്രവേശം ചെയ്യിപ്പിച്ചത്. പിസാസ് എന്ന സിനിമയിൽ ഭവാനി എന്ന റോൾ ചെയ്തത് പ്രയാഗ മാർട്ടിൻ ആണ്. ഇതിനുശേഷം ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ പ്രയാഗ കൈകാര്യം ചെയ്തു.

പ്രയാഗയുടെ തീർത്തും വിചിത്രമായ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ സ്ഥിരം സൈബർ ആക്രമണങ്ങൾ നേരിടാറുണ്ട്. തലമുടിയിലാണ് പ്രയാഗ പ്രധാനമായും പരീക്ഷണങ്ങൾ നടത്തുക. സ്വതസിദ്ധമായ ചർമ്മകാന്തിക്ക് പുറമെ, ഏറെ മേക്കപ്പ് ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് പ്രയാഗ. ഇതിന്റെ പേരിൽ സെലിബ്രിറ്റി ലോകത്തു നിന്നുപോലും പ്രയാഗയ്ക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു.

ഓം പ്രകാശുമായുള്ള ബന്ധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ പ്രയാഗയുടെ പേജിലേക്ക് സൈബർ ആക്രമണം തകൃതിയായി നടക്കുന്നുണ്ട്. കമന്റ്റ് ബോക്സിൽ ഉച്ചയോടു കൂടി പലരും കമന്റുകളുമായി എത്തി. ഇൻസ്റ്റഗ്രാം സ്റ്റോറി പ്രകാരം പ്രയാഗ കഴിഞ്ഞ ദിവസം വരെ സൈബർ സ്‌പെയ്‌സിൽ ആക്റ്റീവ് ആണ്. പോലീസ് ഓം പ്രകാശിനെ പിടികൂടിയ ശേഷം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ ഉൾപ്പെട്ടത്

ഓം പ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ പ്രയാഗയുടെയും ശ്രീനാഥ് ഭാഷയുടെയും പേരുകളാണ് വാർത്തകളിൽ വന്നത്. പ്രകാശ് ഇവർക്കായി കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടി നടത്തിയിരുന്നതായും വിവരമുണ്ട്.

 

Tags: cyber-attackFEATUREDprayaga martin
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Is Unlimited Casino Legit? Penalized Casino Evaluation

Endless Online Casino Evaluation Logon, Zero Downpayment Bonuses, Free Chips

Best On Line Casino Indication Upward Reward Casino Added Bonus Codes 2025

Recognized 22bet Logon Link In Add-on To 100% Reward

Rakenduse Allalaadimise Ja Installimise Sammud

Lemon Casino ️ Dwadzieścia Darmowych Spinów

Odbierz Do 1500 Zł Nadprogram

Bonusy Kasynowe W Ggbet 2024 Sprawdź Ofertę Promocyjną

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies