തിരുവന്തപുരം: കുട്ടികൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കാൻ ആണ് എംവിഡിയുടെ നീക്കം. നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്രവാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റും കാറുകളിൽ പ്രത്യേക സീറ്റും നിർബന്ധമാക്കി.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് . നിയമവുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ബോധവൽക്കരണം ആരംഭിക്കും. നവംബർ മാസത്തിൽ നിയമലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകും. ഡിസംബർ മുതൽ നിയമം നടപ്പിലാക്കി തുടങ്ങുമെന്നും അറിയിച്ചു.
കുട്ടികൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തമെന്നും എംവിഡി വ്യക്തമാക്കി. മലപ്പുറത്ത് എയർ ബാഗ് പൊട്ടി അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്ത കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് വാഹന യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിബന്ധനകളുമായി എംവിഡി എത്തിയിരിക്കുന്നത്.
Discussion about this post