തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ ശ്രീലേഖയ്ക്ക് അംഗത്വം നൽകിയത്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. മറ്റ് മുതിർന്ന നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. നരേന്ദ്രമോദിയുടെ പ്രഭാവമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് പാർട്ടി അംഗത്വമെടുത്തതിന് ശേഷം ശ്രീലേഖ പ്രതികരിച്ചു.
മൂന്നാഴ്ച്ചത്തെ ആലോചന മാത്രമേ ഇതിൽ വേണ്ടി വന്നുള്ളൂ. മുപ്പത്തി മൂന്നര വർഷക്കാലം താനൊരു നിഷ്പക്ഷയായ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. റിട്ടയേഡ്മെന്റിന് ശേഷം കാര്യങ്ങൾ മാറി നിന്നു കണ്ട് തുടങ്ങി. അതിന് ശേഷമുള്ള തന്റെ അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിൽ ജനസേവനത്തിനുള്ള ഏറ്റവും നല്ല വഴി ഇതാണെന്ന് തോന്നിയെന്നും അവർ പറഞ്ഞു.
ബിജെപിയെ ഇഷ്ടമാണ്. ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസമുള്ളതുകൊണ്ടാണ് പാർട്ടിയോടൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post