The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

2000 കോടി രൂപയുടെ ലഹരിമരുന്നു വേട്ട; 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു

Neethu Newzon by Neethu Newzon
Oct 11, 2024, 08:06 am IST
in India
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പൊലീസ് പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ദിവസങ്ങൾക്ക് മുന്നേയാണ് 5620 കോടി രൂപയുടെ ലഹരിമരുന്നുകൾ പൊലീസ് ഡൽഹിയിൽ നിന്നും പിടികൂടിയത്.

പടിഞ്ഞാറൻ ഡൽഹിയിലെ രമേശ് നഗറിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്നാണ് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തത്. ലഘു ഭക്ഷണങ്ങൾ എന്നു തോന്നിക്കുന്ന ചെറു പായ്ക്കറ്റുകളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. കാർഡ്ബോർഡ് പെട്ടിയൽ സൂക്ഷിച്ചിരുന്ന ഇത്തരത്തിലുള്ള 20-25 പായ്ക്കറ്റുകളാണ് പൊലീസ് രമേശ് നഗറിലെ കടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മഹിലാൽപ്പൂരിൽ നിന്നും 5000 കോടിയലധികം വിലമതിക്കുന്ന 562 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്ത സംവത്തിന് ഇതുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. നിലവിൽ രമേശ് നഗറിൽ നിന്നും പിടിച്ചെടുത്തത് 208 കിലോഗ്രാം ലഹരിമാരുന്നാണെന്നും. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 2080 കോടി രൂപ വിലയുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇന്ത്യൻ വംശജനയാ ഒരു യു.കെ പൗരനാണ് ലഹരിമരുന്നുകൾ സൂക്ഷിച്ചതെന്നും ഇയാൾ ഇപ്പോൾ ഒളിവിലൊണെന്നും പൊലീസ് പറഞ്ഞു. നേരത്തെയുള്ള ലഹരിഹമരുന്നു വേട്ടയുമായി ബന്ധപ്പെട്ടു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വ്യാഴ്ച പ്രത്യേക സംഘം രമേശ്നഗറിൽ തിരച്ചിൽ നടത്തി ലഹരിമരുന്നുകൾ കടിയിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.

യു.കെ പൌരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ഡിനായി പൊലീസ് കടയിൽ എത്തും മുൻപേ ഇയാൾ അവിടെ നിന്നും രക്ഷപെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ രമേശ് നഗറിലുള്ള കട വാടകയ്ക്കടുത്തത്. കടയുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ടാണ് യു.കെ പൌരൻ കട വാടകയ്ക്കെടുത്തതായാണ് കട ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും അറിയാൻ കഴിഞ്ഞത്.ഇയാൾ രാജ്യത്തിന്റെ മറ്റ ഭാഗങ്ങളിലും ലഹരിമരുന്ന് വിതരണം ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഒക്ടോബർ 3ന് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിലാൽപ്പൂരിലെ ഒരു ഗോഡൌണിൽ നിന്ന് എകദേശം 5620 കോടി രൂപ വില മതിയ്ക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോ കഞ്ചാവും ഡൽഹി പൊലീസ് പിടിച്ചെടുച്ചിരുന്നു. കേസിൽ തുഷാർഗോയൽ (40), ഹിമാൻഷു കുമാർ(27,ഡൽഹി സ്വദേശിയായ ഔറംഗസീബ് സിദ്ദിഖി(23), മുംബൈ സ്വദേശിയായ ഭരത് കുമാർ ജെയ്ൻ(48) എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഡൽഹി അടക്കമുള്ള മെട്രോനഗരങ്ങളിൽ നടക്കുന്ന പാർട്ടികളിലും മറ്റും വലിയതോതിൽ ലഹരിമരുന്നു വിൽക്കാനായിരുന്നു പ്രതികൾ ആസുത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Tags: Cocainedrugsseized in Delhi
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies