കിളിമാനൂർ: ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്നാണ് പൊള്ളലേറ്റത്.
കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്.
Discussion about this post