കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരേയും പ്രയാഗ മാർട്ടിനെതിരേയും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു സിനിമാ താരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ഇരുവരെയും ആവശ്യമെങ്കിൽ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും, ടെലിവിഷൻ മേഖലയിലെ ആർട്ടിസ്റ്റായ ഒരാൾ ഹോട്ടലിൽ എത്തിയിരുന്നു. ലഹരി പാർട്ടിക്ക് വന്നതായി ഇതുവരെ സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post