രത്നഗിരി: മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂൾ പെൺകുട്ടികൾ. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിക്കുകയുമായിരുന്നു.
महाराष्ट्र के पंचनदी के जूनियर कॉलेज की छात्रा के साथ कोल्थरे-दापोली-रत्नागिरी एसटी बस में मुस्लिम कंडक्टर द्वारा छेड़छाड़ की गई।
लड़की ने कंडक्टर को चप्पल से जोरदार तमाचे जड़ दिये
इस विकृत मानसिकता के कंडक्टर पर @msrtcofficial द्वारा कड़ी कार्रवाई करने की मांग की जा रही है pic.twitter.com/OvfEaL086b
— हम लोग We The People 🇮🇳 (@ajaychauhan41) October 10, 2024
രത്നഗിരി ജില്ലയിലാണ് സംഭവം, പെൺകുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സ്കൂൾ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം..
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം ആയിരകണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പലരും പെൺകുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു.
Discussion about this post