ഇസ്ലാമാബാദ്: പാകിസ്താനിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതായി വിവരം. ഇന്നും നാളെയുമായി രാജ്യത്ത് ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ 23 ാമത് യോഗം നടക്കുകയാണ്. ഇതിന് മുന്നോടിയായാണ് ലോക്ഡൗൺ ഏർപ്പെടുത്തിയതെന്നാണ് വിവരം. കഴിഞ്ഞ ഞായഴാച് മുതൽ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വിദേശ പ്രതിനിധികൾ എത്തിത്തുടങ്ങിയിരുന്നു ഇവരുടെ സുരക്ഷ മുന്നിൽ കണ്ടാണ് രാജ്യം അടച്ചിട്ടിരിക്കുന്നത്.
ദേശീയപ്രാധാന്യമുള്ളതോടെ, അന്താരാഷ്ട്ര പ്രാധാന്യമുള്ളതോ ആയ പരിപാടികൾ വരുമ്പോൾ ഓരോജ്യത്തും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പതിവ് ഉണ്ടെങ്കിലും സ്വന്തം ജനങ്ങളെ ഇത്രയ്ക്ക് വിശ്വസിക്കാതെ സമ്പൂർണമായി ഒരു രാജ്യം അടച്ചിടുന്നത് ഇത് ആദ്യമായാണ്. ഇസ്ലാമാബാദും റാവൽപിണ്ടിയും ഇപ്പോൾ സൈന്യത്തിൻറെ പരിപൂർണ്ണ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുകൾ.പതിനായിരത്തോളം സൈനികരെയാണ് തലസ്ഥാനത്ത് മാത്രം വിന്യസിച്ചത്.
മുൻകരുതലിൻറെ ഭാഗമായി സ്‌കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങൾക്കും നിയന്ത്രണവും ഏർപ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയാണ് സർക്കാർ വിന്യസിച്ചത്.പ്രാദേശിക പോലീസും മറ്റ് സുരക്ഷാ സേനകളും സൈന്യത്തിൽ നിന്ന് നേരിട്ട് ഉത്തരവുകൾ സ്വീകരിക്കും.
ഒക്ടോബർ 12 മുതൽ 16 വരെ ഇരു നഗരങ്ങളിലും വിവാഹ ഹാളുകൾ, കഫേകൾ, റെസ്റ്റോറൻറുകൾ, സ്‌നൂക്കർ ക്ലബ്ബുകൾ എന്നിവ അടച്ചിട്ടു. സർക്കാറിൻറെ ജാഗ്രതാ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വ്യാപാരികൾക്കും ഹോട്ടൽ ഉടമകൾക്കുമുള്ള മുന്നറിയിപ്പ്.മൂന്ന് ദിവസത്തേക്ക് രാജ്യത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post