തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് തുടരുമെന്ന് സർക്കാർ. ബുക്ക് ചെയ്തു വരുന്നവർക്കും ചെയ്യാതെ വരുന്നവർക്കും ദർശനം ഉറപ്പാക്കുമെന്നും ശബരിലയിൽ കുറ്റമറ്റ തീർഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്‌പോട്ട് ബുക്കിങ്ങ് എന്ന വാക്ക് പരാമർശിക്കാതെയാണ് സഭയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. വെർച്വൽ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്‌പോട്ട് ബുക്കിങിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തേ അറിയിച്ചിരുന്നു. താൻ ആദ്യം മുതൽ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാൾ പോലും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകൾ ഇതിനെ സുവർണാവസരമായി കാണുന്നുവെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമർശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഉണ്ടാകണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.
Discussion about this post