ടെൽ അവീവ്: ഹമാസ് ഭീകരൻ യഹ്യ സിൻവറിന്റെയും ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയുടെയും കൊലപാതകങ്ങളിലേക്ക് പിന്നാലെ ഇറാന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ഇറാൻ നിർമിച്ച ഭീകരതയുടെ അച്ചുതണ്ട്’ തകരുകയാണെന്ന് നെതന്യാഹു പറഞ്ഞു.
ഒക്ടോബർ 7ലെ ഇസ്രായേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിൻവറിന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ ഭരണകൂടത്തിന്റെ ‘ഭീകര വാഴ്ച’ വൈകാതെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇറാൻ കെട്ടിപ്പടുത്ത ഭീകരതയുടെ അച്ചുതണ്ട് തകരുകയാണ്. ഹിസ്ബുള്ള ഭീകരനായ ഹസൻ നസറുള്ള പോയി. അയാളുടെ പ്രതിനിധിയായിരുന്ന മൊഹ്സെനും പോയി. ഇസ്മായേൽ ഹനിയ പോയി, ഹമാസ് സൈനിക മേധാവിയായിരുന്ന മുഹമ്മദ് ദെയ്ഫ് പോയി. ഇറാൻ ഭരണകൂടം സ്വന്തം ജനങ്ങളുടെ മേലും ഇറാഖ്, സിറിയ, ലെബനൻ, യെമൻ എന്നിവിടങ്ങളിലെ ജനങ്ങളുടെ മേലും അടിച്ചേൽപ്പിച്ചിരിക്കുന്ന ഭീകരവാഴ്ചയും വൈകാതെ അവസാനിക്കും’ -നെതന്യാഹു പറഞ്ഞു.
ഇറാൻ നേതൃത്വം നൽകുന്ന തിന്മയുടെ അച്ചുതണ്ടിനെ തടയാനും മറ്റൊരു നല്ല ഭാവി സൃഷ്ടിക്കാനും ഞങ്ങൾക്ക് മികച്ച അവസരമുണ്ട്, നെതന്യാഹു പറഞ്ഞു. ഹമാസിനും മറ്റ് ഇറാനിയൻ പ്രതിപുരുഷന്മാർക്കും എതിരായ ഇസ്രായേലിന്റെ യുദ്ധം ‘ഇതുവരെ അവസാനിച്ചിട്ടില്ല. ഇനിയും പ്രയാസകരമായ ദിവസങ്ങൾ മുന്നിലുണ്ട്. പക്ഷേ അവസാനം ഞങ്ങൾ വിജയിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
Discussion about this post