ന്യൂയോർക്ക്: സാമൂഹിക മാധ്യമങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ പദ്ധതി തയ്യാറാക്കി ഇൻസ്റ്റാഗ്രാം. ലൈംഗിക ചൂഷണങ്ങൾ നടത്തിയുള്ള തട്ടിപ്പ് വ്യാപകമാവുകയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെയടക്കം ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകളും ദിനംപ്രതി വർധിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഇൻസ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരിട്ടുള്ള സന്ദേശങ്ങൾ അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ പ്ലാറ്റ്ഫോം ഇനി അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നൽകാൻ അനുമതി നൽകുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനിൽ ഉണ്ടാകും.
കൗമാരക്കാരുടെ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നതിനും ഇൻസ്റ്റഗ്രാം നിയന്ത്രണം കൊണ്ടുവരും. ഇതു മാത്രമല്ല കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്സ് ലിസ്റ്റും,
സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്ന് മറയ്ക്കാൻ ഇൻസ്റ്റ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്
അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇൻസ്റ്റഗ്രാം സ്വീകരിക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിന്ന് സ്വകാര്യ സന്ദേശങ്ങൾ അയക്കുമ്പോൾ ഒരു സുരക്ഷാ സന്ദേശം ഇൻസ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളിൽ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകൾ മറയ്ക്കാനും ഇൻസ്റ്റ ലക്ഷ്യമിടുന്നു.
Discussion about this post