മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിഹാരം കാണാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കാറുണ്ട്. ഈ കാര്യത്തിൽ ഇത്രയും പരിഗണന നൽക്കുന്നതിൽ ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവനാണ് എന്ന് പുടിൻ പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയുടെ റഷ്യ സന്ദർശനത്തിന് മുന്നോടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ യുദ്ധം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപ്പര്യമുണ്ട്. പക്ഷേ ചർച്ചകൾ അവസാനിപ്പിച്ചത് ഞങ്ങൾ അല്ല. യുക്രൈയ്‌നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ചർച്ചകളിൽ മോദി ഈ വിഷയം എപ്പോഴും ഉന്നയിക്കാറുണ്ട്. അദ്ദേഹത്തിന് ഈ കാര്യത്തിൽ വളരെയധികം ആശങ്കയുണ്ട് എന്നും പുടിൻ പറഞ്ഞു.
അതേസമയം 16 മത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദി റഷ്യ സന്ദർശിക്കാൻ പോവുന്നത്. ഒക്ടോബർ 22 , 23 തീയതികളിലാണ് കസാനിൽ ഉച്ചകോടി. റഷ്യൻ സന്ദർശനത്തിനിടെ പുടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും എന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനമാണിത്. ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കനായാണ് മോദി റഷ്യയിലേക്ക് പോയത്.
Discussion about this post