വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. പ്രധാനമന്ത്രി മോദിയെപ്പോലുള്ള നല്ല നേതാക്കൾ നമുക്കിടയിൽ ഉണ്ടായിരിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും മോദിയിലൂടെ ദൈവം വിവിധ മഹത്തായ പ്രവർത്തനങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും ഈ പുരോഗതിക്ക് പിന്നിലെ പ്രധാന ഘടകം ശക്തമായ നേതൃത്വമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
വാരണാസിയിലെ ആർജെ ശങ്കരാ നേത്രാലയത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കണ്ണാശുപത്രി ഉദ്ഘാടനം ചെയ്തത്.

