വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് എത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക.
നാളെയാണ് പ്രിയങ്ക നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും നാളെ വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് പ്രിയങ്ക നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
സോണിയ ഗാന്ധിക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ.ശിവകുമാര്‍ തുടങ്ങിയ നേതാക്കളും വയനാട്ടിലെത്തും.
Discussion about this post