ചെന്നെെ: ഭാര്യയുടെ പ്രസവം സ്വകാര്യ ആശുപത്രിയിൽ നിന്നും ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ കേസ്. ചെന്നെെയിലാണ് സംഭവം നടന്നത്. ഇയാൾ കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുന്നതും, മാറ്റുന്നതും എല്ലാം വീഡിയോ എടുത്ത് ‘ഇർഫാൻസ് വ്യൂ’ എന്ന യൂട്യൂബിൽ ഇദ്ദേഹം വീഡിയോ പങ്കുവെക്കുകയും ചെയ്തു.
യൂട്യൂബ് ചാനൽ വഴി ഇർഫാൻ വീഡിയോ പുറത്തുവിട്ടതോടെ വീഡിയോ തമിഴ്നാട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പടെ എത്തിയതാണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കാരണം.
ഭാര്യയുടെ പ്രസവം ആണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ വഴി പങ്കുവെച്ചിരിക്കുന്നത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളു. പൊക്കിൾക്കൊടി മുറിക്കുന്നതിന് വേണ്ടി ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇൻഫാന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വെെറലാണ്. ഭാര്യയുടെ പ്രസവം വെച്ച് എടുത്ത വീഡിയോ ആണ് വിവാദമായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുക ൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വീഡിയോ ചാനലിൽ നിന്നും നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.
മെയ് 18 ന് ആണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. ഇർഫാനും, ഭാര്യയും ദുബായിലെ ഒരു ആശുപത്രിയിൽ ലിംഗനിർണയം നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മെയ് 2 ന് അവർ ആശുപത്രി സന്ദർശിച്ചതും പിന്നീട് അവർ ചെന്നൈയിൽ ‘ലിംഗ വെളിപ്പെടുത്തൽ’ പാർട്ടി നടത്തുന്നതും ആണ് വീഡിയോയിൽ ഉണ്ടായിരുന്ന ഉള്ളടക്കം. ഇന്ത്യയിൽ ലിംഗനിർണ്ണയ പരിശോധനകൾ നിയമവിരുദ്ധമാണെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഇതിന് അനുമതിയുണ്ടെന്ന് ഇർഫാൻ വീഡിയോയിൽ പറയുന്നു. 4.28 ദശലക്ഷം സബ്സ്കെെബേഴ്സുള്ള ചാനൽ ആണ് ഇത്. ലിംഗഭേദം വെളിപ്പെടുത്തുന്ന വീഡിയോ മാത്രം 2 ദശലക്ഷത്തിലധികം ആളുകൾ ആണ് കണ്ടത്.
Discussion about this post