തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുന്നു. ഇനി മുതൽ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ രസവും അച്ചാറും ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചുകൊണ്ട് സർക്കുലറും പുറത്തിറക്കി. ഇത് കൂടാതെ, ചോറിനൊപ്പം നിർബന്ധമായും രണ്ട് കറികൾ നൽകണമെന്നും ഇതിൽ പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടണമന്നും ഉത്തരവിൽ പറയുന്നു.
കറികളിൽ എപ്പോഴും മാറ്റം വേണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധമാകണം തയ്യാറാക്കേണ്ടതെന്നും പറയുന്നുണ്ട്. ഉത്തരവിനൊപ്പം ഇതിനുവേണ്ടിയുള്ള സാംപിളും നൽകിയിട്ടുണ്ട്.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മത്സ്യവും മാംസവും ഉൾപ്പെടുത്താം. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നൽകേണ്ടതെന്നുമാണ് ഉത്തരവ്. 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളെയും 500ൽ കൂടുതൽ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളെയും നിയമിക്കാവുന്നത്.
Discussion about this post