പനാജി: 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമാകും ഹിന്ദി, മറാത്തി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം വി.ഡി.സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. രൺദീപ് ഹൂഡയാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്
നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഈ വർഷം, മേളയുടെ പ്രധാന വിഭാഗത്തിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും പ്രദർശിപ്പിക്കും.
ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ 384 സമകാലിക ഇന്ത്യൻ സിനിമകൾ സമർപ്പിച്ചപ്പോൾ അതിൽ 25 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. നോൺ ഫീച്ചർ വിഭാഗത്തിൽ ആകെ 262 എൻട്രികളിൽ നിന്ന് 20 സിനിമകൾ തിരഞ്ഞെടുത്തു. ഹർഷ് സംഗാനി സംവിധാനം ചെയ്ത ഘർ ജൈസ കുച്ച് (ലഡാക്കി) ആണ് ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. മലയാള സിനിമയിൽ നിന്ന് ഫീച്ചർ ഫിലിം വിഭാഗത്തിൽ ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ലെവൽക്രോസ് എന്നീ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Discussion about this post