മുംബൈ: കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി യൂട്യൂബ്. വീഡിയോകൾക്കൊപ്പം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും അവ ആരെങ്കിലും വാങ്ങിയാൽ കമ്മീഷൻ ലഭിക്കാനുമുള്ള ഷോപ്പിംഗ് സംവിധാനം യൂട്യൂബ് ഇന്ത്യയിൽ അവതരിപ്പിച്ചു. യൂട്യൂബ് ഷോപ്പിങ് എന്ന പുതിയ ഫീച്ചറിലൂടെയാണ് അധികവരുമാനം ഉണ്ടാക്കാനുള്ള അവസരം ഒരുങ്ങുന്നത്. പതിനായിരത്തിൽ കൂടുതൽ സബ്സ്ക്രൈബർമാരുള്ള ചാനലുകൾക്ക് ഫീച്ചർ ഉപയോഗപ്പെടുത്താം.
യുഎസ്സിലും സൗത്ത് കൊറിയയിലും യൂട്യൂബ് നിലവിൽ ഈ ഷോപ്പിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവരാണ് ഓൺലൈൻ ഷോപ്പിങ്ങിൽ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികൾ. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ കാഴ്ചക്കാർക്ക് ലിങ്ക് തുറന്നു ഉൽപ്പന്നങ്ങൾ വാങ്ങിയാൽ ക്രിയേറ്റർമാർക്ക് കമ്മീഷൻ ലഭിക്കും. ക്രിയേറ്റേർസിന്റെ വരുമാനം വർധിപ്പിക്കുകയും കാഴ്ചക്കാർക്ക് വിശ്വസ്തരായ ക്രിയേറ്റേഴ്സിൽ നിന്ന് റെക്കമെൻഡേഷൻ എത്തിക്കുകയുമാണ് യൂട്യൂബ് ലക്ഷ്യമാക്കുന്നത്.
ഫീച്ചർ ലഭ്യമാക്കാനായി കണ്ടന്റ് ക്രിയേറ്റർമാർ പ്രത്യേക റജിസ്ട്രേഷൻ നടത്തണം. എന്റോൾ ചെയ്യപ്പെട്ടതിനു ശേഷം പുതിയ വീഡിയോകൾക്കൊപ്പം പഴയ വീഡിയോകളിലും പ്രൊഡക്റ്റുകൾ ടാഗ് ചെയ്യാനാകും.
Discussion about this post