ആന്ധ്രാപ്രദേശ്: ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏലൂർ സ്വദേശി സുധാകരനാണ് മരിച്ചത്. ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ ‘ഒനിയൻ ബോംബുകൾ’ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത് .
സുധാകരനും സുഹൃത്തും കൂടി ബൈക്കിൽ പടക്കം വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. ബൈക്ക് വെട്ടിച്ച് വളവിൽ ഇടിക്കുകയും, ചാക്ക് താഴെ വീണ് പൊട്ടിത്തെറിക്കുകയും ആയിരുന്നു. സമീപത്തുണ്ടായിരുന്ന 4 പേർക്ക് ഗുരുതര പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post