മോസ്‌കോ: മില്ല്യൺ എന്ന് നമ്മൾ കേട്ടിട്ടുണ്ട്… ബില്ല്യൺ, ട്രില്ല്യൺ എന്നെല്ലാം കേട്ടിട്ടുണ്ട്… എന്നാൽ ഡെസില്ല്യൺ എന്ന് കേട്ടിട്ടുണ്ടോ… ഇപ്പോഴിതാ ഗൂഗിളിന് എണ്ണിത്തീർക്കാൻ കഴിയാത്ത തുക പിഴയിട്ടിരിക്കുകയാണ് റഷ്യൻ കോടതി… റഷ്യൻ യൂട്യൂബ് ചാനലുകളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനാണ് റഷ്യൻ കോടതി ഗൂഗിളിന് ഇത്രയും വലിയ തുക പിഴയിട്ടത്.
ഇരുപത് ഡെസില്ല്യൺ ഡോളറാണ് പിഴശിക്ഷയായി വിധിച്ചിരിക്കുന്നത്. ഈ തുക ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയാത്ത അത്ര വലിയ തുകയാണ്. ഇത്തരത്തിൽ എണ്ണിത്തീർക്കാൻ കഴിയാത്ത അത്രയും അക്കങ്ങളുള്ള സംഖ്യയെയാണ് ഡെസില്ല്യൺ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത്. ലോകത്തുള്ള മുഴുവൻ പണവും സ്വന്തമാക്കി പിഴയടച്ചാലും യൂട്യൂബിന് പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതാണ് പരമാർത്ഥം.
പതിനേഴ് റഷ്യൻ ടി.വി ചാനലുകളാണ് തങ്ങളുടെ യൂട്യൂബ് ചാനലുകൾ ഗൂഗിൾ സസ്പെൻഡ് ചെയ്തു എന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. അന്താരാഷ്ട്രതലത്തിൽ ഈ ചാനലുകൾക്ക് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ അവയുടെ യൂട്യൂബ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തത്.
റഷ്യാ-1, റഷ്യാ ടുഡേ തുടങ്ങിയ രാജ്യത്തെ പ്രമുഖ ടി.വി ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടുകളും ഗൂഗിൾ സസ്പെൻഡ് ചെയ്തവയിൽ ഉൾപ്പെടുന്നു. ഗൂഗിളിന് പിഴയായി വിധിച്ച തുകയിൽ എത്ര പൂജ്യങ്ങൾ ഉണ്ടെന്ന്് പോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയും പറഞ്ഞത്. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഗൂഗിൾ മൊത്തം വരുമാനമായി കാണിച്ചിരിക്കുന്നത് 88.2 ബില്യൺ ഡോളറാണ്. ഈ ഒരവസ്ഥയിൽ റഷ്യൻ കോടതി വിധിച്ച് ഈ വൻതുക എങ്ങനെയാണ് ഗൂഗിളിന് അടച്ചു തീർക്കാൻ കഴിയുക എന്നാണ് ആളുകൾ ചോദിക്കുന്നത്.
Discussion about this post