The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി; ഐപിഎല്ലിൽ 21 കോടി

ഇതാദ്യമായാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്.

Neethu Newzon by Neethu Newzon
Nov 1, 2024, 08:46 am IST
in Sports
FacebookWhatsAppTwitterTelegram

ബെം​ഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമായാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്.

കോഹ്ലിക്ക് ശേഷം ഉയർന്ന തുക വരുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ കൂടി നോക്കാം. 18 കോടി നൽകി മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവിനെ 16.35 കോടിക്കും ഹർദിക് പാണ്ട്യയെ 16.35 കോടിക്കും രോഹിത് ശർമ്മയെ 16.30 കോടിക്കും നിലനിർത്തി. കഴിഞ്ഞ തവണ ക്യാപ്റ്റനായിരുന്ന റിതുരാജ് ഗെയ്ക്വാദിനെ 18 കോടിക്കാണ് ചെന്നൈ നിലനിർത്തിയത്. ഡൽഹി ക്യാപിറ്റൽസ് 16.5 കോടിക്ക് അക്സർ പട്ടേലിനെയും ഗുജറാത്ത് ടൈറ്റൻസ് 16.5 കോടി ശുഭ്മാൻ ഗില്ലിനെയും നിലനിർത്തി. അതേസമയം 18 കോടി രൂപ നൽകിയാണ് സഞ്ജു സാംസണിനെയും യശസ്വി ജയ്സ്വാളിനെയും രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.

2017-2021 വരെ 17 കോടി രൂപയാണ് ആർസിബി കോഹ്ലിക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കെഎൽ രാഹുലിന് ലഖ്‌നോ സൂപ്പർ ജയന്റ്‌സും 17 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ആസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോർഡ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്. നിലവിൽ ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും വിലയേറിയ താരം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെന്റിച് ക്ലാസനാണ് -23 കോടി.

Tags: FEATUREDIpl 2024virat kohli
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

Bonusy Kasynowe W Ggbet 2024 Sprawdź Ofertę Promocyjną

Ggbet Proponuje Pięćdziesięciu Bezpłatnych Spinów Z Brakiem Depozytu

Ggbet Pięćdziesiąt Bezpłatnych Spinów: W Którym Miejscu Łatwo Znaleźć Ggbet Darmowe Spiny

Degree Upwards On Line Casino Elevate Your Perform At Levelupcasino! Bonuses Wait For Players!

Welcome Offer

Elevate Your Video Gaming Encounter Along With Quickly Affiliate Payouts Plus More Than Seven,500 Games

Logowanie W Vulkan Casino: Zaloguj Się W Kasyno Online

Vulkan Vegas Kasyno: Skomplikowany Pilot Według Hazardzie Przez Internet

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies