ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ . സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റമുട്ടൽ നടന്നത്.
ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
പ്രദേശത്ത് ഭീകരർ എത്തിയതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇതിനിടെ ഭീകരരുടെ ആക്രമണം ഉണ്ടായി.
വന മേഖലയിയിൽ ഒളിച്ചിരിക്കുന്ന ഒരു ഭീകരനായി ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നുള്ള കാര്യങ്ങൾ സുരക്ഷാ സേനാ അന്വേഷിക്കുകയാണ്.

