മുംബൈ: ഒരു ഇടവേളക്ക് ശേഷം ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു സന്ദേശം.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് ഇത്തവണ സന്ദേശമെത്തിയത്. സൽമാൻ ഖാന് നേരെയുള്ള മൂന്നാമത്തെ വധഭീഷണി സന്ദേശമാണിത്. ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻ ഖാന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചിരുന്നു.
അതേസമയം ദിവസങ്ങൾക്ക് മുൻപ് രണ്ടു കോടി ആവശ്യപ്പെട്ടുകൊണ്ട് സൽമാൻ ഖാനും ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിനും വധഭീഷണി എത്തിയിരുന്നു. വധഭീഷണിയിൽ ഒക്ടോബർ 28ന് നോയിഡയിൽ നിന്ന് പോലീസ് പ്രതിയെ പിടികൂടിയിരുന്നു. 20 വയസുള്ള ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബാണ് അന്ന് അറസ്റ്റിലായത്.
Discussion about this post