കൽപ്പറ്റ: വയനാട് തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോൺഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്.
തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് 28 കിറ്റുകളാണ് സ്ഥലത്തുനിന്നും പിടികൂടിയത്. കിറ്റിൽ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്.
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനെന്നാണ് കിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
Discussion about this post