The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

സോഷ്യൽ മീഡിയ ഉപയോ​ഗിക്കാൻ 16 വയസ്സ് പ്രായപരിധി; 12 മാസത്തിനുള്ളിൽ നിയമം നടപ്പിലാക്കും

Neethu Newzon by Neethu Newzon
Nov 8, 2024, 10:45 am IST
in Kerala
FacebookWhatsAppTwitterTelegram

മെൽബൺ: കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയൻ സർക്കാർ. 16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ ഉപയോഗത്തിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിന് എക്സും ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പ്രായോഗികവഴി കണ്ടെത്തണമെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ആവശ്യം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽവരുമെന്നും ആൽബനീസ് പറഞ്ഞു. ആയിരക്കണക്കിന് രക്ഷിതാക്കളോട് സംസാരിച്ചെന്നും തന്നെപ്പോലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവരും ആധിയിലാണെന്നും ആൽബനീസ് പറഞ്ഞു. ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്ന് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് പറഞ്ഞു.

ആപ്പ് സ്റ്റോറുകളിൽ കൂടുതൽ ശക്തമായ ടൂളുകൾ കൊണ്ടുവരുകയും കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സൗകര്യമേർപ്പെടുത്തുകയുമാണ് ലളിതമായ പരിഹാരമെന്നും അവർ പറഞ്ഞു. ‘എക്സ്’ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ‘ടിക്‌ടോക്’ പ്രതികരിക്കാൻ വിസമ്മതിച്ചു.

കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഓസ്ട്രേലിയ നിയമം കൊണ്ടുവരുന്നത്. കുട്ടികളുടെ മൊബൈൽ, കംപ്യൂട്ടർ, ടി.വി. ഉപയോഗം നിയന്ത്രിക്കുന്നതിന് സെപ്റ്റംബറിൽ സ്വീഡൻ ചില നിർദേശങ്ങളിറക്കിയിരുന്നു.

Tags: FEATUREDSocial media
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

Dwadzieścia Bet Nasze Państwo ️ Oficjalna Witryna Www

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies