തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി വീണ്ടും ഇ.പി ജയരാജൻ രംഗത്ത്.
ആത്മകഥയിലെ ചില ഭാഗങ്ങളാണ് ഇത്തവണ വിവാദമുണ്ടാക്കുന്നത്. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ പ്രചരിക്കുന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇ.പി പ്രതികരിച്ചു.
ടൈംസ് ഓഫ് ഇന്ത്യയുടെ ദിനപത്രമാണ് ഇ.പിയുടെ ആത്മകഥയുടെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില ഭാഗങ്ങൾ പുറത്തുവിട്ടത്. കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് എന്നാണ് പത്രത്തിലെ വാർത്തകൾ വ്യക്തമാക്കുന്നത്. എന്നാൽ താൻ പുസ്തകം എഴുതി തീർന്നിട്ടില്ലെന്നും ഇങ്ങനെ ഒരു പേരുള്ളതായി അറിയില്ലെന്നുമാണ് ഇപിയുടെ വാദം. ഡിസി ബുക്‌സിനാണ് പുസ്‌കത വിതരണത്തിന് അനുമതിയുള്ളത്. ഇന്ന് പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാകുമെന്നാണ് വിവരം.
രണ്ടാം പിണറായി സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് പുസ്തകത്തിലൂടെ പുറത്തുവന്നത്. പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാവലോചനയുണ്ടെന്ന് ആത്മകഥയിൽ പരാമർശം ഉണ്ട്. കേന്ദ്ര കമ്മിറ്റിയിൽ തന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. കൂടിക്കാഴ്ച വ്യക്തിപരം ആയിരുന്നു. ഒന്നവർഷം മുൻപ് സംഭവിച്ച ഒരു കാര്യം വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭാ സുരേന്ദ്രനെ ഒരു തവണ കണ്ടിട്ടുണ്ട്. പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ആത്മകഥയിൽ പറയുന്നുണ്ട്.
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. സരിനെതിരെയും പുസ്തകത്തിൽ പരാമർശം ഉണ്ട്. സരിനെ അവസരവാദി എന്നാണ് ഇ.പി പറയുന്നത്. സ്വതന്ത്രർ വയ്യാവേലി ആകും. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മരിക്കുംവരെ സിപിഎമ്മിൽ തുടരും എന്നും ആത്മകഥയിൽ പരാമർശം ഉണ്ട്.
Discussion about this post