ടെഹ്‌റാൻ: ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് പരസ്യമായി വധിച്ചു. 43 വയസുള്ള മുഹമ്മദ് അലി സലാമത്തിനെയാണ് വധിച്ചത്. കഴിഞ്ഞ 20 വർഷമായി ഇയാൾ ബലാത്സംഗം ചെയ്തതായി 200ഓളം സ്ത്രീകളാണ് പരാതി ഉന്നയിച്ചത്. ഇയാൾ നഗരത്തിൽ ഫാർമസിയും ജിമ്മും നടത്തി വരികയാണ്.
സ്ത്രീകളോട് വിവാഹഭ്യർഥന നടത്തുകയോ ഡേറ്റിങിൽ ഏർപ്പെടുകയോ ചെയ്ത് ഇയാൾ അടുപ്പം സൃഷ്ടിക്കുന്നു. അതിന് ശേഷമാണ് ബലാത്സംഗം ചെയ്ത് പറ്റിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾ നഗരത്തിലെ നീതിന്യായ വകുപ്പിൽ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു.
ബലാത്സംഗം, വ്യഭിചാരം തുടങ്ങിയ കേസുകളിൽ വധശിക്ഷയാണ് ഇറാനിൽ പൊതുവെ ലഭിക്കുക. അതേസമയം, വർധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ 2005ൽ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാൻ പരസ്യമായി തൂക്കിലേറ്റിയിരുന്നു.
Discussion about this post