ന്യൂഡൽഹി: 2030ന് മുമ്പ് റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യയുമായുള്ള വാർഷിക ഉഭയകക്ഷി വ്യാപാരത്തിൽ 2030-ന് മുമ്പായി 100 ബില്യൺ ഡോളർ കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25-ാമത് ഇന്ത്യ-റഷ്യ ഇന്റർഗവൺമെന്റൽ കമ്മീഷനിൽ (IRIGC-TEC) സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവും വ്യാപാര സാങ്കേതിക സഹകരണം സംബന്ധിച്ച ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ‘കൂടുതൽ സന്തുലിതമാകേണ്ടതുണ്ട്. അതിന് നിലവിലെ പരിമിതികൾ പരിഹരിക്കുകയും കൂടുതൽ സുഗമമായ ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും’ ജയശങ്കർ കൂട്ടിച്ചേർത്തു.
വ്യാപാരം എളുപ്പമാക്കുന്നതിന് ഇന്ത്യ-യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ എഫ്ടിഎ സംബന്ധിച്ച ചർച്ചകളിൽ പുരോഗതി ഉണ്ടാകണം,’ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റഷ്യയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇത് സംയുക്ത സംരംഭങ്ങളെയും മറ്റ് തരത്തിലുള്ള സഹകരണത്തെയും പ്രോത്സാഹിപ്പിക്കുമെന്നും ജയശങ്കർ പറഞ്ഞു.
2030-ഓടെ 100 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര ലക്ഷ്യം നമ്മൾ കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post