The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ദ്വിരാഷ്ട്ര പരിഹാരചർച്ചകളിലൂടെ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം; പിന്തുണയുമായി എസ് ജയശങ്കർ

തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ

Neethu Newzon by Neethu Newzon
Nov 14, 2024, 07:54 am IST
in India
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.

പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാൻ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗാസയിലെ സംഘർഷം.

ഭീകരവാദത്തെ ഇന്ത്യ അപലപിക്കുന്നതായി ജയ്ശങ്കർ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ തുടർച്ചയായ മരണത്തിൽ വളരെ വേദനിക്കുന്നു. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള രാഷ്ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് (എസ്പിസി) കീഴിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയുടെ രണ്ടാം യോഗത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹ അധ്യക്ഷരായിരുന്നു.

അതെസമയം ഗാസ മുനമ്പിലെ യുദ്ധം തടയുന്നതിന് സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുളള തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി കാബിനറ്റ് തീരുമാനമെടുത്തു. അറബ്-ഇസ്ലാമിക് ഉച്ചകോടി ഫലം ചെയ്യുമെന്നാണ് കാബിനറ്റിന്റെ വിലയിരുത്തൽ. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സംയുക്ത പ്രവർത്തനങ്ങൾ ഫലംചെയ്യുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന കാബിനറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: FEATUREDPalastheenS Jayasankar
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies