ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി ഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ബറ്റാലിയന് ആണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിന്നു. വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം ഇത് കണക്കിലെടുത്താണ് പുതിയ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അംഗീകാരം നൽകിയിരിക്കുന്നത്.
സീനിയർ കമാൻഡൻ്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ ആണ് പ്രത്യേക വനിതാ റിസർവ് യൂണിറ്റിന് അംഗീകാരം നൽകിയിരിക്കുന്നത്. 1,025 ഉദ്യോഗസ്ഥരുള്ള ബറ്റാലിയൻ ആണ് ഉത്തരവ് എത്തിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള സിഐഎസ്എഫിന്റെ അംഗബലത്തിൽ നിന്നാണ് പുതിയ ബറ്റാലിയൻ രൂപീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും സുരക്ഷക്കായി ഇപ്പോൾ സ്ത്രീകൾ നിൽക്കുന്നുണ്ട്. ഡൽഹി മെട്രോ, 68 സിവിൽ എയർപോർട്ടുകൾ എന്നിവിടങ്ങളിൽ എല്ലാം ഇപ്പോൾ സുരക്ഷക്കയി വനിതകൾ ഉണ്ട്. ചരിത്ര സ്മാരകങ്ങളായ താജ്മഹൽ, ചെങ്കോട്ട എന്നിവിടങ്ങളിലും നിൽക്കുന്നത് വനിത ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ വനിതകൾക്ക് മാത്രമായി റിസർവ് ബറ്റാലിയൻ വേണമെന്ന സേനയുടെ ആവശ്യമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇനി കൂടുതൽ സ്ഥലങ്ങളിൽ സ്ത്രീകൾ ആയിരിക്കും സുരക്ഷാ ഉദ്യോഗസ്ഥരായി നിൽക്കുന്നത്.
Discussion about this post