Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!

1 year ago
in India
0
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൻ രേഖകളിലൊന്നായ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനിയും അവസരം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് ഉള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന നിർദേശം. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും നികുതി വിവരങ്ങൾ ശേഖരിക്കുന്നതിനും പാൻ കാർഡ് ഉടമകൾ പാൻ ആധാറുമായി ബന്ധിപ്പിക്കണം.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31 ആണ്. ഈ കാലയളവിൽ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് നിർജ്ജീവമാകുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പിന്നാലെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം സാമ്പത്തിക സുതാര്യത വർധിപ്പിക്കുകയും ശരിയായ രേഖകൾ ഉറപ്പാക്കുകയുമാണ്. ഇതുവഴി വഞ്ചനയും സൈബർ കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സാധിക്കും. കർശനമായ നിയമങ്ങൾ കൂടുതൽ സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്

ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA അനുസരിച്ച് 2017 ജൂലൈ ഒന്നുവരെ പാൻ കാർഡ് ലഭിച്ചവർ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ

1. ആദ്യം ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലായ www.incometax.gov.in ൽ പ്രവേശിക്കുക
2. ഹോംപേജിൽ, ‘Quick Links’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിൽ പുതിയ പേജിൽ നിങ്ങളുടെ പാൻ, ആധാർ കാർഡ് നമ്പറുകൾ നൽകുക.
4. നിങ്ങളുടെ പാനും ആധാറും നേരത്തെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പാൻ ഇതിനകം തന്നിരിക്കുന്ന ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് മെസേജ് വരും.
5. ഇനിയും ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല എന്ന് മെസേജ് വരും. വെബ്‌സൈറ്റിൻ്റെ ഇടതുവശത്തുള്ള ക്വിക്ക് ലിങ്ക് എന്ന ഓപ്ഷന് കീഴിൽ കാണുന്ന ‘ലിങ്ക് ആധാർ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം പാൻ കാർഡ് വിവരം അപ്ഡേറ്റ് ചെയ്യാനുള്ള പേജിലെത്തും. അതിൽ നിങ്ങളുടെ പാൻ, ആധാർ വിവരങ്ങൾ, ആധാർ കാർഡ് പ്രകാരമുള്ള നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

 

 

 

Tags: adhar cardFEATUREDPan card
Previous Post

മണ്ഡലകാല തീർത്ഥാടനം നാളെ മുതൽ; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും

Next Post

ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം

Next Post
ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.