ന്യൂഡൽഹി: ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ ലഭിക്കുമെന്നും, ഇത് സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. റെയിൽവേ മന്ത്രാലയം നിർദേശം അംഗീകരിച്ച് അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുമായി ചർച്ച ചെയ്തുവെന്നും, ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു പ്രതിനിധി സംഘം പ്രസിഡൻറ് അരുൺ ഗുപ്തയുമായും സംസാരിച്ചുവെന്നും ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നുള്ള ലോക്സഭാംഗം കൂട്ടിച്ചേർത്തു.
Discussion about this post