ശബരിമല: മകരവിളക്ക് തീർത്ഥാടന കാലത്തിന് നടതുറന്നപ്പോൾ ശബരിമല ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. പുലർച്ചെ ഒരു മണിയോടെ തന്നെ വലിയ നടപ്പന്തൽ അടക്കം ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നട തുറന്നു. മൂന്നര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴാനായി അഭൂത പൂർവ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഭക്തർക്ക് ഇന്ന് മുതൽ 18 മണിക്കൂർ ദർശനം അനുവദിക്കും. അതിരാവിലെ മൂന്ന് മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും.
ഇന്ന് നല്ല തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 70000 തീർത്ഥാടകരാണ് വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം പമ്പ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.
Discussion about this post