ബംഗളൂരു; നടൻ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി തെന്നിന്ത്യൻ താരസുന്ദരി നയൻതാര. വിവാഹത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാൻ കാരമം ധനുഷാണെന്നാണ് നയൻതാരയുടെ വിമർശനം. ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാരയുടെ വിമർശനം. ഇൻസ്റ്റഗ്രാമിലൂടെ ധനുഷിന് നയൻതാര ഷെയർ ചെയ്ത ഒരു ഓപ്പൺ ലെറ്ററിലാണ് രൂക്ഷ വിമർശനം.
View this post on Instagram
നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവാൻ കാരണമായ നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ നിർമാതാവ് ധനുഷ് ആയിരുന്നു. തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചു മാറ്റാൻ കഴിയാത്ത ആ ഒരു സിനിമയും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്സോ, എന്തിന് ഫോട്ടോകൾ പോലും ഉപയോഗിക്കാൻ ധനുഷ് സമ്മതിച്ചില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഈ രണ്ട് വർഷം. നാനും റൗഡിതാൻ എന്ന സിനിമയിലെ പാട്ടും, ചില ക്ലിപ്സും, സ്വകാര്യമായി ലൊക്കേഷനിൽ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാൻ ധനുഷിന്റെ എൻ ഒ സി കിട്ടുന്നതിനായി രണ്ട് വർഷമായി ശ്രമിക്കുകയായിരുന്നു. കിട്ടാതെയായപ്പോൾ, അത് വിട്ടു. എന്നാൽ പാട്ടിലെ ചില വരികൾ ഉപഗോയിച്ചതിന് പിന്നാലെ ധനുഷിൽ നിന്ന് വക്കീൽ നോട്ടീസ് വന്നു അതൊട്ടും പ്രതീക്ഷിച്ചില്ല എന്ന് നയൻതാര പറയുന്നു.
നാനും റൗഡിതാൻ എന്ന സിനിമയിലെ ആ പാട്ട് ഉണ്ടായത്, യഥാർത്ഥ ഇമോഷനിൽ നിന്നാണെന്ന് നിങ്ങൾ മറക്കരുത്. ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുമ്പോൾ അതില്ലാതെ പൂർണമാകുന്നില്ല. അതിനാലാണ് ഉൾപ്പെടുത്തിയത്. പക്ഷേ നിങ്ങളുടെ വക്കീൽ നോട്ടീസിൽ ഞാൻ തകർന്നുപോയി. ഇത് ബിസിനസ് പരമായ ഒരു പ്രശ്നമല്ല, തീർത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണ്. പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിങ്ങൾ എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണെന്ന് നയൻതാര കുറ്റപ്പെടുത്തി.
നിങ്ങളയച്ച വക്കീൽ നോട്ടീസിനുള്ള മറുപടി കോടതിയിൽ നിന്ന് ലഭിയ്ക്കും, പക്ഷേ ദൈവത്തിന്റെ കോടതിയിൽ ഇതിന് നിങ്ങൾ ഉത്തരം പറയേണ്ടി വരും. പത്ത് വർഷത്തോളമായി ഒരാൾ കൊണ്ടു നടക്കുന്ന പകയുടെ ബാക്കിയാണിത്. എത്രകാലം ഈ നല്ലവന്റെ മുഖമൂടിയണിങ്ങ് നിങ്ങൾക്ക് ലോകത്തിന്റെ മുന്നിൽ നിൽക്കാൻ സാധിക്കും. പൊതുപരിപാടികളിൽ എല്ലാം നിങ്ങൾ എന്നെയും എന്റെ പങ്കാളിയെയും കുറിച്ച് പറഞ്ഞത് എല്ലാം ഇതിനോടകം ഞങ്ങൾക്ക് മോശം ഇമേജ് തന്നിട്ടുണ്ട്. നിങ്ങളുടെ ഈഗോ ഞങ്ങളെ എത്രമാത്രം വേദനിപ്പിച്ചു എന്നറിയുക. എല്ലാവർക്കും ജീവിക്കാനും, സ്വപ്നം കണ്ടത് നേടിയെടുക്കാനുമുള്ള അവകാശമുണ്ട്. സിനിമാ പാരമ്പര്യമില്ലാത്തവർക്കും ഇവിടെ വളരാം. നിങ്ങളുടെ ഈഗോയും, മറ്റുള്ളവരുടെ വളർച്ചയിലുള്ള ഫ്രസ്ട്രേഷനും മാറട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് നയൻതാര കുറിച്ചത്.
Discussion about this post