കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്.
മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള കളിപ്പറമ്ബിൽ വീടിന്റെ അലമാരയിലെ ലോക്കറിനുള്ളിൽ ഐസ്ക്രീം ഡപ്പയിൽ സിപ്പ് ലോക്ക് കവറിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള 20.01 ഗ്രാം രാസ ലഹരി പദാർത്ഥമാണ് (MDMA) പോലീസ് പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ, ഐപിഎസിന്റെ നിർദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ജിൻസൺ ഡൊമിനിക്, ഗ്രേഡ് എസ്ഐ സിനിലാൽ, എഎസ്ഐ റംലു, സീനിയർ സിവിൽ പോലീസ് ഉഗ്യോഗസ്ഥരായ സുധീഷ്. പ്രശാന്ഥ്, ജോബി ജെ വർക്കി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രജീഷ്, ബിബിൻ മോൻ, ജോർജ് സാംസൺ, ഓസ്റ്റിൻ തമ്ബി എന്നിവര്ഴ ചേർന്ന് മുണ്ടംവേലിയിലുള്ള മരിയ ടീസ്മ താമസിച്ചു വരുന്ന വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് രാസ ലഹരി (MDMA) കണ്ടെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Discussion about this post