ആലപ്പുഴ: മുയലിൻറെ കടിയേറ്റതിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമൻറെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്.
മുയലിന്റെ കടിയേറ്റതിന് ശേഷം ഒക്ടോബർ 21ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വാക്സിനെടുത്തിരുന്നു. അതിന് ശേഷം കിടപ്പിലാവുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് ഇവരുടെ ആരോഗ്യനില വഷളായത്.
ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലെത്തുകയായിരുന്നു.

