വാഷിംഗ്ടൺ: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി പല തവണ കിടപ്പറ പങ്കുവെച്ച അദ്ധ്യാപികയ്ക്ക് 30 വര്‍ഷത്തെ കഠിന തടവ്. മേരിലാന്‍ഡില്‍ നിന്നുള്ള മുന്‍ അധ്യാപിക 32 കാരിയായ മെലിസ കര്‍ട്ടിസ് ആണ് ശിക്ഷിക്കപ്പെട്ടത്. മുന്‍ അധ്യാപിക 2023 നവംബര്‍ 7-ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായിട്ടാണ് ആരോപണം.
2023 ഒക്ടോബറില്‍ ഇര പീഡനാരോപണവുമായി രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ പ്രതി സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കോടതി രേഖ പ്രകാരം കര്‍ട്ടിസിന്റെ നേതൃത്വത്തിലുള്ള ഒരു ആഫ്റ്റര്‍-സ്‌കൂള്‍ പ്രോഗ്രാമിന് ഇടയിലായിരുന്നു പീഡനങ്ങള്‍. എട്ടാം ക്ലാസുകാരന് മദ്യവും കഞ്ചാവും നല്‍കുകയും അവനുമായി 20 തവണ ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. മിസ് കര്‍ട്ടിസ് ഏകദേശം രണ്ട് വര്‍ഷമായി അധ്യാപികയായിരുന്നു.
കൗമാരക്കാരന്‍ കോഴ്‌സിന് സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് പലപ്പോഴും ഒരുമിച്ച് ഒറ്റയ്ക്കായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഈ സമയത്തായിരുന്നു പീഡനങ്ങളില്‍ മിക്കതും നടന്നത്. മോണ്ട്ഗോമറി കൗണ്ടിയിലും, മിസ് കര്‍ട്ടിസിന്റെ വാഹനത്തിലും, 2015 ജനുവരി മുതല്‍ മെയ് വരെയുള്ള പ്രദേശത്തെ വസതിയിലും ദുരുപയോഗം നടന്നിട്ടുണ്ട്.

