The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

പാകിസ്ഥാനിൽ യാത്രാ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു

ഷിയാ-സുന്നി വിഭാഗീയ സംഘർഷങ്ങൾ സ്ഥിരമായി നടക്കുന്നതാണ് ഈ പ്രദേശം

Neethu Newzon by Neethu Newzon
Nov 22, 2024, 07:39 am IST
in World
FacebookWhatsAppTwitterTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ആക്രമണം. ആയുധധാരികൾ നടത്തിയ ആക്രമണക്കിൽ 50 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിൽ 50 പേർ മരിച്ചതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദ് ഉള്ളാ മെഹ്സൂദ് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്രീകെ താലിബാൻ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാർക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ സമാധാനത്തിന്റെ ശത്രുക്കൾ നിരപരാധികളായ പൗരന്മാരുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത് ക്രൂരതയാണെന്നും സമാധാനം തകർക്കാനുള്ള ദേശവിരുദ്ധരുടെ എല്ലാ ശ്രമങ്ങളും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗണ്ഡാപൂരും ആക്രമണത്തെ അപലപിച്ചു. ഷിയാ-സുന്നി വിഭാഗീയ സംഘർഷങ്ങൾ സ്ഥിരമായി നടക്കുന്നതാണ് ഈ പ്രദേശം.

Tags: 50 killedattackFEATUREDpakisthan
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

Dwadzieścia Bet Nasze Państwo ️ Oficjalna Witryna Www

Ta Witryna Www Online Jest Niedostępna W Twoim Kraju

Chicken Betting Online Game: Two Very Hot Visits + Twelve Internet Casinos In Purchase To Enjoy At

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies