The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

യൂട്യൂബ് നീക്കം ചെയ്ത ഉണ്ണിമുകുന്ദന്റെ മാർക്കോ സോങ് ‘ബ്ലെഡ്’ തിരിച്ചെത്തി

ഗാനം എക്‌സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തിരുന്നു.

Neethu Newzon by Neethu Newzon
Nov 23, 2024, 10:52 am IST
in Entertainment
FacebookWhatsAppTwitterTelegram

ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് ‘മാർക്കോ’. ചിത്രത്തിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഡബ്‌സീ പാടി, രവി ബസ്രൂർ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത ഗാനം എക്‌സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തിരുന്നു.

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകൾ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്. സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.

സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്.

Tags: #youtubeFEATUREDmarcoUnni mukundan
ShareSendTweetShare

Related News

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

ലൈംഗികാരോപണം: കന്നഡ  നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം: കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

Discussion about this post

Latest News

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

Betano Application: Tais Como Baixar O Aplicativo E Arriesgar Pelo Celular

Betano Application: Como Baixar O Betano Apk Em 2025?

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies