തിരുമല: രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾക്ക് വിലക്കുമായി തിരുമല ദേവസ്ഥാനം. ശനിയാഴ്ച ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നത് തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വിദ്വേഷ, രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ട എന്നതാണ്. തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാന്റെ പേര് മാത്രമാണ് മുഴങ്ങി കേൾക്കേണ്ടതെന്നും ദേവസ്വത്തിന്റെ ഉത്തരവിൽ പറയുന്നു.
ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ചില രാഷ്ട്രീയനേതാക്കളും മറ്റ് ചിലരും വിദ്വേഷ പ്രസംഗം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും ദേവസ്ഥാനം വിശദീകരിക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാവുമെന്നും ക്ഷേത്രം അധികൃതർ വിശദീകരിച്ചു.
Discussion about this post