ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് അടക്കം വിളിച്ചുവെന്നും എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. തമിഴ്‌നാട് ഫയർ ഫോഴ്സും റെസ്‌ക്യു സർവീസും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മുതൽ തിരുവണ്ണാമലയിൽ കനത്ത മഴയാണ് പെയ്യുന്നത്.
Discussion about this post