നാഗ്പുർ: ജനസംഖ്യാ നിയന്ത്രണത്തിനെതിരെ പ്രതികരണവുമായി ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണം. ജനസംഖ്യ 2.1 എന്ന ഫെർട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ് ആധുനിക ജനസംഖ്യ പഠനങ്ങൾ വിലയിരുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസംഖ്യ കുറയുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. അതുകൊണ്ട് രാജ്യത്തെ ജനസംഖ്യ 2.1 എന്ന നിരക്കിലും താഴെയാകരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനസംഖ്യാനയം 1998-ലോ 2002-ലോ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതിൽ ജനസംഖ്യാനിരക്ക് 2.1-ൽ കുറയരുതെന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ എങ്കിലും വേണമെന്നാണ് പഠനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post