കൊച്ചി: ശബരിമല ദർശനം നടത്തുന്ന ഭക്തർക്ക് നിർദേശവുമായി ഹൈക്കോടതി. മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി കോടതി വിലക്കി. ഇനിയൊരുത്തരവ് ഉണ്ടാകും വരെ വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് കളക്ടർമാർക്ക് കോടതി നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർ ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് നിർദേശിച്ച കോടതി നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്തരെ അറിയിക്കണമെന്നും നിർദേശിച്ചു.
Discussion about this post