ലഖ്നൗ: ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് സർക്കാർ. മഹാകുംഭമേള എന്ന പേരിൽ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും.
ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് പ്രത്യേക ജില്ല രൂപവത്കരിച്ചതെന്നാണ് വിശദീകരണം. കുംഭമേളയുടെ ഒരുക്കങ്ങൾക്കും മേള നടക്കുന്ന സമയത്ത് നൽകുന്ന സേവനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. ഭക്തർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post