തിരുവനന്തപുരം: മധു മുല്ലശ്ശേരിക്ക് ബിജെപി അംഗത്വം നൽകി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് ചടങ്ങിൽ കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശ്ശേരി പറഞ്ഞു. ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പറയാനുണ്ട്. എല്ലാം പിന്നാലെ വെളിപ്പെടുത്തുമെന്നും മധു മുല്ലശ്ശേരി കൂട്ടിച്ചേർത്തു.
Discussion about this post