തിരുവനന്തപുരം: ഡോ. എപിജെ അബ്ദുൽ കലാം – മീഡിയ വോയിസ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് അവാർഡ് നൽകുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വാർത്താ മാസികയാണ് മീഡിയ വോയിസ്.
2015 മുതൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ മീഡിയ വോയിസ് ആദരിച്ചു വരുന്നു. ഈ വർഷം മുതൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഡോ. എസ്. സോമനാഥ്, പ്രഭാവർമ്മ, സൂര്യ കൃഷ്‌ണമൂർത്തി, ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ, എം. ജയചന്ദ്രൻ, വിനോദ് മങ്കര, ആർ.എസ്. ശ്രീകുമാർ, ഡോ. വി.ജെ. സെബി, ഡോ. അനിൽ ബാലകൃഷ്‌ണൻ, കാവാലം ശശികുമാർ, ഡോ. സുനന്ദ നായർ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
2025 ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ, ശില്‌പവും പ്രശസ്‌തിപത്രവും സമ്മാനിക്കും.
Discussion about this post