The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

യുഎസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

Neethu Newzon by Neethu Newzon
Dec 6, 2024, 08:46 am IST
in World
FacebookWhatsAppTwitterTelegram

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്, ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ നഗരമായ ഫെർണ്ടെയ്‌ലിൻറെ പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം രാവിലെ 10:44നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം അർധരാത്രി 12:14 ഓടെയായിരുന്നു ഭൂചലനം.

സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.

കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ് നൽകിയത്. ഭൂചലനത്തിൽ ആളപായമോ പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ, വൈകാതെ തന്നെ സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.

‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപ തീരങ്ങളെ ബാധിച്ചേക്കാം. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക.’ എന്നായിരുന്നു മുന്നറിയിപ്പ്.

നിരവധി സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻറെ സുനാമി മുന്നറിയിപ്പോടെ ഫോണുകൾ ശബ്ദിച്ചു. സാൻഫ്രാൻസിസ്‌കോയ്ക്കും ഓക്‌ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതവും നിർത്തിവച്ചിരുന്നു.

ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിലായിരുന്നു കാലാവസ്ഥാ വിഭാഗം സുനാമി സാധ്യത പ്രവചിച്ചത്. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. ‘ശക്തമായ ഭൂകമ്പമായിരുന്നു, ഞങ്ങളുടെ കെട്ടിടം കുലുങ്ങി, പക്ഷേ ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല.’ പ്രദേശവാസികൾ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ടതോടെ വിദ്യാർഥികൾ ഭയപ്പെട്ടെന്നും വീടുകളിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിവിധ സ്കൂൾ അധികൃതർ പറഞ്ഞു.

 

 

Tags: FEATUREDTsunamiUS
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Pleasant In Order To Uptown Only Ones Best On-line Casino!

Stage Upwards Casino Login For Canadian Gamers

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

Oficjalna Witryna Www Nv Kasyno 2025

Kasyno Przez Internet W Polsce Na Oryginalne Pieniądze

Nv Kasyno Internetowego Pl Jak Się Zarejestrować Na Nv Mężczyzna Line Casino Nasze Państwo, Logowanie, Recenzje 2025

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies