ഡൽഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്. അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. ഔദ്യോഗിക അനുമതി ഉടൻ നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി ആയതോടെ സിനിമയിൽ അഭിനയിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു. സിനിമാ അഭിനയമാണ് വരുമാനമാർഗമെന്നും, ഒറ്റക്കൊമ്പൻ അടക്കം നിരവധി സിനിമകൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്രം അനുമതി നൽകിയതോടെ സിനിമയിലേക്ക് വീണ്ടും തിരിച്ചുവരികയാണ്.
സുരേഷ് ഗോപി എന്ന നടന്റെ ആരാധകർക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് ഇത്. വീണ്ടും സിനിമയിൽ സുരേഷ് ഗോപിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. തിരുവനന്തപുരത്തുവെച്ച് സെപ്റ്റംബർ 29നാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. എട്ട് ദിവസമാണ് ചിത്രീകരണം ഉണ്ടാകുക.
Discussion about this post